KSDLIVENEWS

Real news for everyone

കോവിഡ് ടെസ്റ്റുമായി സഹകരിച്ചില്ലെങ്കിൽ
കുമ്പള പഞ്ചായത്ത് പരിധിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും:
പ്രിസിഡണ്ട് താഹിറ യൂസുഫ്

SHARE THIS ON


കുമ്പള: നിലവിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിൽ കോവിഡ് പരിശോധന കുറവായതിനാൽ പോസിറ്റിവിറ്റി കൂടുതലായി കാണിക്കുകയാണന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസുഫ് പറഞ്ഞു ലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനയുമായി സഹകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്ന സ്ഥിതിക്ക് പഞ്ചായത്ത് പരിതിയിലെ കളത്തൂർ സ്കൂൾ, കുമ്പള ടൗൺ പിബി കോംപൗണ്ട്, മൊഗ്രാൽ സ്ക്കൂൾ എന്നിവിടങ്ങളിൽ നാളെ തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക് ഒരു മണി വരെ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് തുടർന്നുള്ള ദിവസങ്ങളിലും കുമ്പളയിൽ പരിശോധന തുടരുന്നതാണ് ഇതുമായി പൊതു ജനങ്ങൾ പമാവധി സഹകരിക്കണമെന്നും അല്ലാത്ത പക്ഷം ത്രിപ്പിൾ ലോക്ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും പ്രിസിഡണ്ട് താഹിറ യൂസഫ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!