KSDLIVENEWS

Real news for everyone

പഠിക്കാൻ ഫോണില്ല , സ്മാർട്ട് ഫോണുമായി ഐ.എൻ.എൽ മുക്കൂട് ശാഖ പ്രവർത്തകർ എത്തി

SHARE THIS ON

മുക്കൂട് : കോവിഡ് ദുരിതത്തിൽ ജീവിതം തന്നെ വഴി മുട്ടിയ കുടുംബം . അതിനിടയിൽ മക്കളുടെ ഓൺലൈൻ പഠനത്തിനായി ഒരു മൊബൈൽ ഫോൺ വാങ്ങുക ആലോചിക്കാൻ കഴിയുമായിരുന്നില്ല മുക്കൂടിലെ വാടക വീട്ടിൽ കഴിയുന്ന ശരീഫയ്ക്കും , ഖാദർ പാഷയ്ക്കും . നിത്യ ജീവിതത്തിന്റെ ചിലവിന് പോലും കഷ്ടപ്പെടുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം മുക്കൂട് ഗവൺമെന്റ് എൽ പി സ്‌കൂളിൽ പഠിക്കുന്ന മുഹമ്മദ് ജലാലിന്റെയും , ഫാത്തിമയുടെയും ഓൺലൈൻ പഠനം ഒരു സ്വപ്നം മാത്രമായി മാറി . എന്നാൽ ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞ മുക്കൂടിലെ ഐ.എൻ.എൽ പ്രവർത്തകർ സ്മാർട്ട് ഫോണുമായി നേരെ അവരുടെ വീട്ടിലേക്കെത്തി . ഫോൺ കുട്ടികളുടെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് ആ കുഞ്ഞു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .

ഐ.എൻ.എൽ മുക്കൂട് ശാഖ പ്രസിഡന്റ് ഹമീദ് മുക്കൂട് , ജില്ല സെക്രട്ടറി റിയാസ് അമലടുക്കം , ഐ.എൻ.എൽ നേതാക്കളായ സുബൈർ കെ.കെ മുക്കൂട് , ഹനീഫ കെ കെ മുക്കൂട് , ഇസ്ഹാഖ് മുക്കൂട് , അഷ്‌റഫ് മുക്കൂട് തുടങ്ങിയവർ വീട്ടിലെത്തി ഫോൺ കൈമാറുക ആയിരുന്നു . സാമൂഹ്യ പ്രവർത്തകൻ എ ആർ സത്താർ വഴിയാണ് ഈ കുടുംബത്തിന്റെ കാര്യം ഐ.എൻ.എൽ പ്രവർത്തകർ അറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!