KSDLIVENEWS

Real news for everyone

ഹൊസങ്കടിയിലെ ജ്വല്ലറി കവർച്ച; പിന്നിൽ അന്തർ സംസ്ഥാന പ്രഫഷണൽ സംഘം

SHARE THIS ON

മഞ്ചേശ്വരം : ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിൽ ഇന്നു പുലർച്ചെ ഉണ്ടായ കൊള്ളയ്ക്കു പിന്നിൽ അന്തർ സംസ്ഥാന പൊഫഷണൽ സംഘമാണെന്നു സൂചന . ഇതേ തുടർന്ന് കൊള്ളക്കാരെ കണ്ടെത്താൻ പൊലീസ് ഈ വഴിക്കുള്ള അന്വേഷണം ആരംഭിച്ചു.ജ്വല്ലറിയിൽ കൊള്ളക്കാർ എത്തിയ സമയം , കാവൽക്കാരനെ ആക്രമിക്കുകയും കെട്ടിയിടുകയും ചെയ്തത് , ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടറിന്റെ ലോക്ക് മുറിച്ചു മാറ്റിയത് . വിവരമറിഞ്ഞ് ആൾക്കാരും പൊലീസും സ്ഥലത്ത് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടത് എന്നിവ വിശകലനം ചെയ്താണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത് . ജ്വല്ലറിയിലെ സി സി ടി വി യുടെ ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയതും ഇത്തരമൊരു സംശയത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു . അവധിദിവസം കൊള്ളയ്ക്കായി തെരഞ്ഞെടുത്തതും സംശയത്തിനു ഇടയാക്കുന്നു . കൃത്യമായ രീതിയിൽ ആസൂത്രണം ചെയ്ത ശേഷമാണ് സംഘം ദൗത്യത്തിനു എത്തിയതെന്നു സംശയിക്കുന്നു . സംഘം നേരത്തെ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിചിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല . ഒരു വാഹനത്തിലാണ് സംഘം എത്തിയതെന്നു ഉറപ്പാക്കിയിട്ടുണ്ട് . അതിനാൽ ഹൊസങ്കടിക്കു സമീപത്തുള്ള എല്ലാ സി സി ടി വി ക്യാമറകളും പരിശോധിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!