KSDLIVENEWS

Real news for everyone

ആരും ഞങ്ങളെ സഹായിക്കുന്നില്ല’; അഫ്ഗാന്‍ മണ്ണില്‍ നിന്നും പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ വീഡിയോ

SHARE THIS ON

താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാന്‍ ജനതയുടെ വേദനകളും ആശങ്കകളും ലോകം ഏറ്റെടുക്കുന്നതിനിടെ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ഹൃദയം തകര്‍ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ മാസിഹ് അലിന്‍ജാദ് ആണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

കണ്ണീര്‍ വാര്‍ത്തുകൊണ്ട് അജ്ഞാതയായ ആ പെണ്‍കുട്ടി പറയുന്നു. ‘കരച്ചിലടക്കാന്‍ എനിക്ക് കഴിയുന്നില്ല. ഞങ്ങള്‍ അഫ്ഗാന്‍ മണ്ണില്‍ ജനിച്ചവരാണ്. ആരും ഞങ്ങളെ സഹായിക്കുന്നില്ല, ഇനി ഞങ്ങള്‍ പതുക്കെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാകും’.

ഹൃദയസ്പര്‍ശിയായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!