പശ്ചിമ ബംഗാളിൽ ബോംബ് സ്ഫോടനം ;
രണ്ട് പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബോംബ് പൊട്ടി 2 പേർ കൊല്ലപ്പെട്ടു . പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ് . നോർത്ത് 24 പർഗാനാ ജില്ലയിലെ ഗ്രാമീണ മേഖലയിലാണ് ബോംബ് സ്ഫോടനം നടന്നത് . കമൽഹാട്ടി ഗോലാഗട്ട് മേഖലയിലെ ഒരു വീട്ടിലാണ് ്ഫോടനം നടന്നത് . ലാജിഗ് , രാജ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.ഫോടന ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് എല്ലാവരേയും ആശുപത്രിയി ലെത്തിച്ചത് . രണ്ടു പേർ സംഭവ സ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടുവെന്നാണ് വിവരം . ബോംബു നിർമ്മാണത്തിനിടെയാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .ഭീകരപ്രവർത്തനങ്ങളും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യവും ശക്തമായ പ്രദേശങ്ങളിലൊന്നാണ് നോർത്ത് 24 പർഗാന മേഖലകൾ . കൊറോണ കാലത്ത് തന്ന ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിന് 24 പേരെ പോലീസ് ഈ പ്രദേശത്തുനിന്നും പിടികൂടിയിരുന്നു . ഒപ്പം കലാപ സാദ്ധ്യതയുള്ള ജില്ലയായാണ് നോർത്ത് 24 പർഗാന പരിഗണിച്ചിരിക്കുന്നത് .

