വിദേശത്തും റെയില്‍വേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; യുവാവിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാര്‍ത്ഥികള്‍

വിദേശത്തും റെയില്‍വേയിലും ജോലി വാഗ്‌ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയെന്ന് പരാതി. തൊടുപുഴ സ്വദേശി സനീഷിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തി.
വിദേശത്തും റെയില്‍വേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. പ്രതിയായ സനീഷ് ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അശ്ലീല വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയില്‍ പറയുന്നു. മയക്ക് മരുന്ന് നല്‍കിയാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പീഡനത്തിന് ഇരയായ യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പ്രതി സനീഷിന്റെ കൂട്ടാളി നെയ്യാറ്റിന്‍കരയിലെ അഭിഭാഷകയ്ക്കുമെതിരെ യുവതികള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
എറണാകുളം വൈറ്റിലയില്‍ റോയല്‍ ഗാര്‍മെന്‍റ്സ് എന്നൊരു സ്ഥാപനം പ്രതിയായ സനീഷ് നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്.

