KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് മഴ ശക്തം; പരപ്പനങ്ങാടിയിൽ മണ്ണിടിച്ചിൽ, വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ. പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മണ്ണിടിഞ്ഞുവീണ ഭാഗത്തുകൂടി ആ സമയം വാഹനങ്ങളോ ആളുകളോ കടന്നുപോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മുൻവർഷം ഇവിടെ സമാനരീതിയിൽ മണ്ണിടിഞ്ഞിട്ടും നടപടികളൊന്നും തന്നെ അധികൃതർ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണ് വീണ്ടും ഇടിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.

ജില്ലാ കളക്ടർമാരും  ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി നൽകും.

error: Content is protected !!