KSDLIVENEWS

Real news for everyone

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 42 ലക്ഷം കടന്നു ;
പ്രതിദിന വര്‍ധനയിൽ രാജ്യത്ത് തുടർച്ചയായ രണ്ടാം ദിനവും കോവിഡ് ബാധിതർ 90,802 കടന്നു ; 1016 മരണവും

SHARE THIS ON

ന്യൂ ഡൽഹി ‌: രാജ്യത്ത് ശമനമില്ലാതെ കോവിഡ് കേസുകൾ അനസ്യൂതം വർദ്ധിക്കുന്നു , തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിലെ കൊവിഡ് പ്രതിദിന വർധനവ് 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 42 ലക്ഷമായി

24 മണിക്കൂറിനിടെ 1016 പേർ മരിച്ചു. 71,642 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. 42,04,614 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8.83 ലക്ഷം പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. 32.51 ലക്ഷം പേർ രോഗമുക്തി നേടി.

നിലവിൽ ഏറ്റവും രൂക്ഷമായ രോഗവ്യാപനം ഉള്ളത് ഇന്ത്യയിലാണ്. അമേരിക്കയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 31,110 പുതിയ കേസുകളാണ്. ഇന്ത്യയിൽ ഇന്നലെ 91,723 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിന് മുകളിൽ ഇന്ത്യയിൽ ആളുകൾ പ്രതിദിനം മരിക്കുമ്പോൾ അമേരിക്കയിലും ബ്രസീലിലും ഇത് 500ൽ താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!