‘പ്രധാനമന്ത്രിയ്ക്ക് ഹൃദയപൂര്‍വം നന്ദി’- അഫ്ഗാന് രക്ഷാ ദൗത്യത്തില്‍ കേന്ദ്രത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ പെട്ടുപോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഫ്ഗാനിസ്ഥാനില്‍ പെട്ടുപോയിരിക്കുന്ന മലയാളികള്‍ക്ക് സഹായങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
കുറിപ്പിന്റെ പൂര്‍ണ രൂപം
അഫ്ഗാനിസ്ഥാനില്‍ പെട്ടുപോയിരിക്കുന്ന മലയാളികള്‍ക്ക് സഹായങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്‍്റെ 24×7 പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അഫ്ഗാനിസ്ഥാന്‍ സെല്ലിനെയും സമീപിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.

