KSDLIVENEWS

Real news for everyone

വാക്സിന്‍ എടുത്തതിന് പിന്നാലെ അസ്വസ്ഥത; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

SHARE THIS ON

കൊച്ചി: കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ഇരുമ്ബനം ഭാസ്കരന്‍ കോളനിക്ക് സമീപം പോട്ടേക്കാട്ടില്‍ പി ആര്‍ രാജേഷ് (39) ആണ് മരിച്ച‌ത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജേഷ്.

കഴിഞ്ഞ മാസം 30നാണ് രാജേഷ് കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസെടുത്തത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ ബന്ധിക്കള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. ഹില്‍പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

മൃതദേഹം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി. മാതാപിതാക്കള്‍: രാജന്‍, രാധ, സഹോദരന്‍: രജീഷ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!