പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്തി

മലപ്പുറം | മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ തീരദേശത്ത് ആശ്വാസ വാര്‍ത്തയെത്തി. പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഉള്‍ക്കടലില്‍ പൊന്നാനിയില്‍ തന്നെയുള്ള മറ്റ് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പൊന്നാനിയില്‍യില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ ബന്ധനത്തിനു പോയ ബോട്ട് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്ന് ബോട്ട് മുങ്ങുകയാണാനുള്ള വിവരം സുഹൃത്തുക്കളെ വിളിച്ച് ഇവര്‍ തന്നെയാണ് അറിയിച്ചത്. പിന്നീട് ഫോണ്‍ ഓഫായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കാണാതായ ആറ് പേരെയും കണ്ടാത്താനായത്.നാസര്‍, കുഞ്ഞാന്‍ ബവു, മുനവീര്‍, സുബൈര്‍, ഷബീര്‍ എന്നിവരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

