സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചിരിക്കുന്നത് . വീയൂർ സെൻട്രൽ ജയിലിലായിരുന്നു സ്വപ്ന . കഴിഞ്ഞ മാസം 5 -ാം തീയതിയാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ വീയൂരിലെ വനിതാ ജയിലിൽ എത്തിച്ചത് . കേസിലെ മറ്റ് പ്രതികളെ വീയൂരിലെ ഹൈടെക് ജയിലിലേക്ക് മാറ്റിയിരുന്നു

