KSDLIVENEWS

Real news for everyone

കണ്ണൂരിലെ കനാലില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സംശയം

SHARE THIS ON

കണ്ണൂർ: ചക്കരക്കല്ല് പൊതുവാച്ചേരിയിൽ ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കനാലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 19-ാം തീയതി ചക്കരക്കല്ലിൽനിന്ന് കാണാതായ യുവാവിന്റെ മൃതദേഹമാണെന്നാണ് സംശയം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Mathrubhumi Malayalam News

യുവാവിനെ കാണാതായ സംഭവത്തിൽ പോലീസ് സംഘം കഴിഞ്ഞദിവസങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. ഇയാളുടെ മൊഴിയനുസരിച്ച് കനാലിന് സമീപം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് വിവരം. അതേസമയം, ഇതുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

കനാലിൽ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!