KSDLIVENEWS

Real news for everyone

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സിബി മാത്യുസിന് മുന്‍കൂര്‍ ജാമ്യം

SHARE THIS ON

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡി.ജി.പി സിബി മാത്യുസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഐ.ബി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കേസെടുത്തതെന്ന് സിബി മാത്യുസ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യുസ്.

ജാമ്യത്തെ എതിര്‍ത്ത് നമ്ബി നാരായണന്‍, ഫൗസിയ ഹസന്‍, മറിയം റഷീദ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ വാദിച്ചു. എല്ലാ വാദങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ നേരത്തെ ഒന്നും രണ്ടും പ്രതികളായ മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എസ്.വിജയന്‍, തമ്ബി എസ്. ദുര്‍ഗാദത്ത്, ഏഴാം പ്രതി മുന്‍ ഐ.ബി ഡെപ്യുട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍, 11ാം പ്രതി മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പി.എസ് ജയപ്രകാശ് എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!