KSDLIVENEWS

Real news for everyone

കരിപ്പൂർ വിമാനപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ സഹ പൈലറ്റിന് കുഞ്ഞ് പിറന്നു

SHARE THIS ON

മഥുര: കരിപ്പൂരില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട കോ-ലൈലറ്റ് അഖിലേഷ് ശര്‍മയ്ക്ക് കുഞ്ഞ് പിറന്നു. അഖിലേഷിന്റെ ഭാര്യ മേഘ ഞായറാഴ്ചയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ‘കുഞ്ഞിന്റെ വരവ് ഞങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും ആനന്ദവും തിരികെ കൊണ്ടുവന്നു” – മേഘ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. അപകടത്തിനു ശേഷം കുടുംബത്തിലേക്ക് വന്ന സാന്ത്വനമാണ് കുഞ്ഞിന്റെ പിറവിയെന്നായിരുന്നു അഖിലേഷിന്റെ പിതാവ് തുളസി റാം ശര്‍മയുടെ പ്രതികരണം. അമ്മയും കുഞ്ഞും ആശുപത്രിയില്‍ പരിചരണത്തില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!