പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു

കൊച്ചി; സിനിമാ നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. തിരുവല്ല ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ കാര്‍ഡിയാക് അറസ്റ്റിനെത്തുടര്‍ന്ന് മരണമടഞ്ഞത്.
ഇന്നലെയാണ് നൗഷാദിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 5 മാസം മുമ്ബ് നൗഷാദ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയമായിരുന്നു. അതിനുശേഷം പല ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. 4 ആഴ്ചയായി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു.
കാഴ്ച, ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.

