കായിക രംഗം പരിപോഷിപ്പിക്കാൻ കൂട്ടായിമകൾ മുന്നിട്ടിറങ്ങണം അഷ്‌റഫ് കർള

പുത്തൂർ: ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യ സ്വർണമെഡൽ നേടിയതോടുകൂടി ഇന്ത്യൻ കായികരംഗം പ്രതീക്ഷയുടെ വക്കിലാണെന്നും, ഇനിയുള്ള കാലങ്ങളിൽ കായികരംഗം പരിപോഷിപ്പിക്കാൻ നാട്ടിൻപുറങ്ങളിലെ കൂട്ടായ്മകളും, ക്ലബ്ബുകളും വളർന്നുവരുന്ന കായിക താരങ്ങളെ കണ്ടെത്തുകയും അവർക്ക് വേണ്ടുന്ന പ്രോത്സാഹനം നൽകാൻ മുന്നോട്ടു വരികയും ചെയ്യണമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാർക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ കാസർകോടിന്റെ അഭിമാനതാരം ‘അലി ഫാദറി’ന്റെ കായിക മേഖലയിലെ വളർച്ചയ്ക്ക് പിന്നിൽ നിദാനമായി പ്രവർത്തിച്ച ‘ഖൈസറിനു ബാച്ചിലെസ്’ പുത്തൂർ ക്ലബ്ബിന്റെ സ്നേഹപാഹാരം നൽകി സംസാരിക്കുകയായിരുന്നു അഷ്റഫ് കർള.
ആറ് പതിറ്റാണ്ട് കാലമായി ബാച്ചിലെസ് പുത്തൂർ സാമൂഹ്യരംഗത്തും, സാംസ്കാരികരംഗത്തും, വിദ്യാഭ്യാസരംഗത്തും, കായികരംഗത്തും തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും., ഇത്തരം പ്രവർത്തനങ്ങൾ എന്നും അഭിന്ദനം അർഹിക്കുന്നതാണെന്നും അഷ്‌റഫ് കർള പറഞ്ഞു. ക്ലബ് പ്രസിഡന്റ് കെ സി നൗഷാദ് അധ്യക്ഷത വഹിച്ചു. ബഷീർ പഠിഞ്ഞാർ സ്വാഗതം പറഞ്ഞു. അലി പാദാർ, അബു ആസാദ്, അസ്‌കർ ആസാദ്,ലത്തീഫ്, സിറാജ്ജുദ്ദീൻ ആസാദ്,തേൽഹത്ത്, ഹനീഫ് അറഫാത്ത്, അബാസ്, ആസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശഫീക് പിബിഎസ് നന്ദി പറഞ്ഞു.

