KSDLIVENEWS

Real news for everyone

കാറില്‍ കടത്തുകയായിരുന്ന കർണാടക മദ്യം പിടികൂടി ; 81 ലിറ്റര്‍ മദ്യവുമായി പള്ളിക്കര സ്വദേശിയാണ് എക്‌സൈസിന്റെ പിടിയിലായത്

SHARE THIS ON

കാഞ്ഞങ്ങാട് : കാറില്‍ കടത്തിയ 81 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടി. ഇന്നലെ വൈകിട്ട്  നമ്പ്യാര്‍ക്കല്‍ അണക്കെട്ട് സമീപത്ത് വെച്ചാണ് കെഎല്‍ 46 എച്ച് 4497 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തിയ മദ്യം ഹോസ്ദുര്‍ഗ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.

പള്ളിക്കര തൊട്ടി കിഴക്കേക്കര കുഞ്ഞിക്കണ്ണന്‍ മകന്‍ പി എ രവീന്ദ്രന്‍ (52) എതിരെ കേസെടുത്തു. പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി റിമാന്റ് ചെയ്തു. പരിശോധന സംഘത്തില്‍ ഐ ബി ഇന്‍സ്പെക്ടര്‍ സമീര്‍, പ്രിവന്റീവ് ഓഫിസര്‍ അനില്‍ കുമാര്‍, സതീശന്‍ നാലുപുരയ്ക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിജു, അഖിലേഷ്. എം എം, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവര്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!