ഐഡ ചുഴലിക്കാറ്റ് ; ന്യൂയോര്‍ക്കില്‍ മരണം 45 ആയി ; നൂറോളം വിമാനങ്ങള്‍ റദ്ദാക്കി

ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ന്യയോര്‍ക്ക് നഗരത്തില്‍ മരണം 45 ആയി ഉയര്‍ന്നു .ന്യൂയോര്‍ക്ക് സിറ്റിയില്‍ 13 പേരും പെന്‍സില്‍വാനിയയില്‍ അഞ്ചു പേരും മരണപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഒരാള്‍ കാറിനുള്ളിലും വെള്ളം കയറിയ ബേസ്മെന്റ് അപാര്‍ട്ട്മെന്റുകളിലും കഴിഞ്ഞ 11 പേരാണ് മരിച്ചത്.
അതി ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. കനത്ത മഴ കാരണം വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ ത്തുടര്‍ന്ന് സബ്വേകള്‍ അടച്ചു.
അതെ സമയം കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഈ വിധം മഴ കിട്ടിയതായി ഓര്‍ക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത് . പേമാരിയെ തുടര്‍ന്ന് നൂറ് കണക്കിന് വിമാനങ്ങളാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്.
ന്യൂ ജേഴ്സി, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട പല റോഡുകളും അടച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധിപേരെ രക്ഷാപ്രവര്‍ത്തകരെത്തിയാണ് വീടുകള്‍ക്ക് പുറത്തെത്തിച്ചത്.
വെള്ളപൊക്കത്തില്‍ ന്യൂജേഴ്സിയില്‍ 23 പേര് മരിച്ചതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. കൂടുതല്‍പേരും വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവരാണ്. രണ്ട് സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്കാറ്റും പേമാരിയും കാരണം പെന്‍സില്‍വാനിയയില്‍ 98000, ന്യൂയോര്‍ക്കില്‍ 40,000 ന്യൂജേഴ്സിയില്‍ 60,000 വീടുകളില്‍ വീതം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ലൂസിയാനയുള്പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. കാലാവസ്ഥാ വ്യതിയാനമാണ് പ്രളയത്തിന് കരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത് .
.

