ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ചികിത്സ, വിവാഹ ധന സഹായം കൈമാറി

ദുബായ്: വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാമു കീഴൂരിന്റെ അധ്യക്ഷതയിൽ തോട്ടിൽ അബ്ദുറഹ്മാൻ വസതിയിൽ നടന്ന ചടങ്ങിൽ സാമ്പത്തികപരമായും ശാരീരിക പരമായും കഷ്ടത അനുഭവിക്കുന്ന കല്ലങ്കയിലെ ഒരു വ്യക്തിയുടെ രോഗ ചികിത്സയ്ക്കും മകളുടെ വിവാഹത്തിനുമുള്ള ധന സഹായം സംഘടനയുടെ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി
മദ്രസ വളപ്പിൽ. റാസൽ ഖൈമ ജില്ലാ കെഎംസിസി പ്രസിഡന്റ് ഹമീദ് RAK ന് തുക കൈമാറി
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി നിലവിൽ വന്നതിന് ശേഷം നാട്ടിലെ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് വേണ്ടി ആതുര സേവന രംഗത്തും മറ്റു ക്ഷേമ കാര്യങ്ങൾക്കും ഓരോ മാസവും നിരവധി സഹായങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പി കൊണ്ടുള്ള സഹായ ഹസ്തങ്ങൾ കൈമാറുമ്പോൾ അവരുടെ സന്തോഷവും പ്രാർത്ഥനയും ഒന്ന് വേറെ തന്നെയാണ്
ഇതു പോലുള്ള പ്രവർത്തനം കൊണ്ടാണ് ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത് .
യോഗം റാസൽ ഖൈമ കെഎംസിസി പ്രസിഡന്റ് ഹമീദ് റാക്ക് ഉൽഘാടനം ചെയ്തു
ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതം പറഞ്ഞു.
കാസർകോട് മണ്ഡലം സെക്രട്ടറി ഉപ്പി കല്ലങ്കൈ,
ഷാർജാ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി, ദുബായ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി, അബ്ദുൽ റഹ്മാൻ തോട്ടിൽ, ഹനീഫ് കൊട്ട ജംഷീദ് മൂപ്പ, ബീരാൻ ഐവ, തഹ്സി മൂപ്പ, അൽതു ചൗക്കി,റൗഫ് അർജാൽ, ബഷീർ പള്ളത്തിൽ തുടങ്ങിയവർ പ്രഭാഷണം നടത്തുകയും കമ്മിറ്റിയുടെ പ്രവർത്തനത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
ട്രഷറർ നസീർ ഐവ നന്ദിയും പറഞ്ഞു

