KSDLIVENEWS

Real news for everyone

നീന്തല്‍ക്കുളത്തില്‍ 6 വയസുള്ള മകനു മുന്നില്‍ വെച്ച്‌ ലൈം​ഗികബന്ധം ; വീഡിയോ വൈറലായി ;വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍;

SHARE THIS ON

ജയ്‍പുര്‍: നീന്തല്‍ക്കുളത്തില്‍ ആറുവയസ്സുള്ള മകനുമുന്നില്‍ പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍ ജയ്‌പുര്‍ പൊലീസ് കമ്മിഷണറേറ്റിലെ വനിതാ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

പോക്സോ വകുപ്പുചേര്‍ത്താണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഈ മാസം 17 വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അജ്മേര്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫീസര്‍ ഹീരലാല്‍ സൈനിയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ അബദ്ധത്തില്‍ യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് ആവുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്.

സംഭവം ചര്‍ച്ചയായതോടെ, ഹീരലാല്‍ സൈനിയെയും വനിതാ കോണ്‍സ്റ്റബിളിനെയും സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!