KSDLIVENEWS

Real news for everyone

ബബീഷിനെ ദുബായ് കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകി ആദരിക്കും

SHARE THIS ON

കടൽ ക്ഷോഭത്തിൽ തിരമാലകൾക്കിടയിൾ പെട്ട മൂന്നു മനുഷ്യ ജീവനുകളെ മരണമുഖത്ത് നിന്ന് സ്വജീവൻ പണയം വെച്ച് ജീവിതത്തിലേക്ക് പിടിച്ചുയർത്തി
നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബബീഷിനെ ദുബായ് കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകി ആദരിക്കും….
അപകടത്തിൽ പെട്ട മൽസ്യതൊഴിലാളികളുടെ രക്ഷകനായി മാറിയ ബഭീഷ് വളർന്നു വരുന്ന തലമുറയ്ക്ക് മാതൃകയാണെന്ന് യോഗത്തിൽ അധ്യക്ഷം വഹിച്ച പ്രസിഡണ്ട് പി എം മുഹമ്മദ് കുഞ്ഞി പറഞ്ഞു,
ഒരു നാടിനെ വലിയൊരു അപകടത്തിന്റെ വക്കിൽ നിന്നും രക്ഷപ്പെടുത്തിയ ബഭീഷിനെ യോഗം അഭിനന്ദിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി ഹനീഫ് കട്ടക്കാൽ സ്വാഗതം പറഞ്ഞു, ട്രെഷറർ ആസിഫ് ബോസ്, ഓർഗനൈസിംഗ് സെക്രട്ടറി ഫറാസ് സി എ, ബഷീർ പെരുമ്പള, സമീർ കളനാട്, റിസ് വാൻ കളനാട് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!