KSDLIVENEWS

Real news for everyone

ഡല്‍ഹിയില്‍ താലിബാനെതിരെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രതിഷേധം

SHARE THIS ON

ഡല്‍ഹിയില്‍ താലിബാനെതിരെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ പാക് വിരുദ്ധമുദ്രാവാക്യങ്ങളുയര്‍ത്തി.

‘പാക്കിസ്ഥാനും തീവ്രവാദവും ഒരു നാണയത്തിന്‍റെ ഇരുമുഖങ്ങളാണ്, പാക് ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐ.സ്.ഐ അഫ്ഗാന്‍ വിടുക’ , തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പ്രതിഷേധത്തില്‍ അണിനിരന്നത്.

‘പഞ്ച്ശീറിലുണ്ടായിരുന്ന ഞങ്ങളുടെ ബന്ധുക്കളെ മുഴുവന്‍ പാക് എയര്‍ഫോഴ്സ് കൊന്നു കളഞ്ഞു. അത് കൊണ്ടാണ് ഞങ്ങള്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കുന്നത്’. പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.’പാക്കിസ്ഥാന്‍ തീവ്രവാദത്തിനെതിരെ ഞങ്ങള്‍ ഇന്ത്യയുടെ സഹായമാവശ്യപ്പെടുകയാണ്. ഞങ്ങള്‍ താലിബാനും ഐ.എസ്.ഐ ക്കുമെതിരാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധക്കാര്‍ അഫ്ഗാന്‍ പ്രതിരോധ സേനയെ പിന്തുണച്ചും മുദ്രാവാക്യങ്ങളുയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!