രാജ്യത്ത് 24 മണിക്കൂറിനിടെ 27,176 പേർക്ക് കോവിഡ്; 284 മരണം ; 38,012 പേർ രോഗ മുക്തി നേടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 27,176 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 15000ലധികം കേസുകള്‍ കേരളത്തില്‍ നിന്നാണ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,33,16,755 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 284 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,43,497 ആയി ഉയര്‍ന്നു. നിലവില്‍ 3,51,087 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
24 മണിക്കൂറിനിടെ 38,012 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,25,22,171 ആയി ഉയര്‍ന്നു. ഇന്നലെ 61,15,690 പേര്‍ക്ക് കൂടി വാക്സിന് നല്‍കിയതോടെ, വാക്സിനേഷന് സ്വീകരിച്ചവരുടെ ആകെ എണ്ണം 75,89,12,277 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

