നിപ: മംഗളൂരുവില്‍ നിരീക്ഷണത്തിലിരുന്നയാളുടെ ഫലം നെഗറ്റീവ്

മംഗളൂരു: നിപ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരുന്ന മംഗളൂരു കാര്‍വാര്‍ സ്വദേശിയായ 25കാരന്‍െറ ഫലം നെഗറ്റീവ്.
പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലമാണ് ലഭിച്ചത്.
കോവിഡ്, നിപ കിറ്റുകള്‍ നിര്‍മിക്കുന്ന കമ്ബനിയിലെ ജീവനക്കാരനായ യുവാവിന്‍െറ സമ്ബര്‍ക്കപ്പട്ടികയില്‍ മലയാളികളുമുണ്ടായിരുന്നു. ഇതോടെ, മംഗളൂരുവില്‍ നിപ ഭീതി പരക്കുകയും കേരളത്തില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരുന്നു.
മൂന്നുപേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
തിരുവനന്തപുരം: കോഴിക്കോട്ട് നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. പുണെ എന്‍.ഐ.വിയിലാണ് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവായത്.
അതേസമയം, മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെയ്ന്മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മെഡിക്കല്‍ ബോര്‍ഡിെന്റയും വിദഗ്ധ സമിതിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്.
ചാത്തമംഗലം പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് കണ്ടെയ്ന്‍മെന്റായി തുടരും. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്രചെയ്യാനും കഴിയും. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ടതാണെന്നാണ് ആരോഗ്യവകുപ്പിെന്റ നിര്‍ദേശം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

