KSDLIVENEWS

Real news for everyone

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ക്ഷതമേറ്റു ; പരുക്കുകള്‍ ഗുരുതരം

SHARE THIS ON

ആറന്മുള ; ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കുകളെന്ന് റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ടെന്നും പ്രതിയായ നൗഫലിന്റെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കാല്‍മുട്ടിനുള്‍പ്പെടെ പരിക്കുകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നൗഫലിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ കുതറി മാറുന്നതിനിടെ യുവതി കാല്‍മുട്ടിടിച്ച്‌ വീണിരുന്നു. ഇതാണ് കാല്‍മുട്ടിന് ഗുരുതര പരിക്കേല്‍ക്കാന്‍ കാരണമായത്.


യാത്രയിലുടെ നീളം ലൈംഗിക ചുവയോടെയാണ് നൗഫല്‍ പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും പോലീസ് പറയുന്നു. വിജനമായ സ്ഥലത്ത് ആംബുലന്‍സ് എത്തിച്ച ശേഷം പിന്‍വാതിലിലൂടെ അകത്ത് കടന്ന നൗഫല്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും, പീഡനത്തിനിരയാക്കുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!