KSDLIVENEWS

Real news for everyone

ബിസിനസ്കാരൻ നാല് കോടി തട്ടിയെടുത്തു ; പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

SHARE THIS ON

ചെന്നൈ: ബിസിനസുകാരന്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ചെന്നൈ സ്വദേശിയായ ജി.മഹേഷ് എന്നയാള്‍ക്കെതിരെയാണ് ഹര്‍ഭജന്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതി നല്‍കിയതിനു പിന്നാലെ ബിസിനസുകാരന്‍ മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയിട്ടുണ്ട്. 2015 ല്‍ പണം നല്‍കിയതിനു ശേഷം പിന്നീട് ബന്ധപ്പെട്ടപ്പോള്‍ കടമായി വാങ്ങിയ പണം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം തലമ്ബൂരിലെ തന്റെ സ്വത്ത് പണയംവെച്ചാണ് ഹര്‍ഭജനില്‍ നിന്ന് പണം കടമെടുത്തതെന്നാണ് മഹേഷ് മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറയുന്നത്. ഇതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഹര്‍ഭജന്റെ പേരിലാണെന്നും, ഹര്‍ഭജന് നല്‍കാനുള്ള പണം മുഴുവനായി കൊടുത്ത് തീര്‍ത്തതായും ഇയാള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!