KSDLIVENEWS

Real news for everyone

ഭാരത് ബന്ദ് ; കാസറഗോഡ് ജില്ലയിലും ഹർത്താൽ പൂർണ്ണം; കട കമ്പോളങ്ങൾ തുറന്നില്ല

SHARE THIS ON

കാസർകോട് : കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു . കേരളത്തിൽ ബന്ദിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി നേതൃത്വത്തിൽ പ്രഖ്യാപിച്ച ഹർത്താലും തുടങ്ങി . ഹർത്താലിനു യു ഡി എഫും എൽ ഡി | എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . വൈകുന്നേരം ആറുവരെയാണ് ഹർത്താൽ . സ്വകാര്യ വാഹനങ്ങളെ ഹർത്താലിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട് . സംസ്ഥാനത്ത് കടകമ്പോളങ്ങൾ അടഞ്ഞതു കിടക്കുന്നു . സ്വകാര്യ – കെ എസ് ആർ ടി സി ബസുകളും നിരത്തിലിറങ്ങിയില്ല . കാസർകോട് ജില്ലയിൽ ഹർത്താൽ പൂർണ്ണമാണ് . കടകമ്പോളങ്ങളൊന്നും തുറന്നില്ല . ബസുകൾ നിരത്തിലിരങ്ങിയില്ല . സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട് . കാസർകോട് നഗരത്തിലും ഹർത്താൽ പൂർണ്ണമാണ് . ബദിയഡുക്ക , മുള്ളരിയ , ഉപ്പള , കാഞ്ഞങ്ങാട് , നീലേശ്വരം , ചെറുവത്തൂർ എന്നിവിടങ്ങളിലും കടകൾ തുറന്നില്ല . കുമ്പള , ഉപ്പള ഭാഗങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ ഓട്ടോകൾ നിരത്തിലിറങ്ങി . എവിടെ നിന്നും അക്രമസംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!