KSDLIVENEWS

Real news for everyone

കോട്ടിക്കുളത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ തോണി കാണാതായ ബോട്ട് തിരിച്ചെത്തി

SHARE THIS ON

ഉദുമ : കോട്ടിക്കുളത്തു നിന്നു മത്സ്യബന്ധനത്തിനു പോയി കാണാതായ ബോട്ട് തിരിച്ചെത്തി . തോണിക്കായി തീരദേശ പൊലീസ് നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിരുന്നു . ഇന്നു രാവിലെ ആറിനു കടലിലേയ്ക്കു പോയ സെന്റ് തോമസ് എന്ന തോണിയാണ് കാണാതായത് . സാധാരണ ഗതിയിൽ 9 മണിയോടെ തോണി തിരിച്ചെത്തേണ്ടതായിരുന്നു . മറ്റു തോണികളെല്ലാം കരയ്ക്കെത്തി . തോണിയിൽ ബേബി , മക്കളായ രഞ്ജിത്ത് , സുജിത്ത് , അജിത്ത് , അയൽവാസിയായ അരുൺ എന്നിവരാണ് ഉണ്ടായിരുന്നത് . പ്രതികൂല കാലാവസ്ഥ യായിരുന്നതിനാൽ തോണി തിരിച്ചെത്താൻ വൈകിയതാണ് ആശങ്കയുണ്ടാക്കിയത്. ഉച്ചയോടെ തോണി തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!