KSDLIVENEWS

Real news for everyone

വിദ്യാർത്ഥിക്കും കുടുംബത്തിന്നും നേരെ നടന്ന ആര്‍എസ്എസ് ആക്രമണം അപലപനീയം: പോപുലർ ഫ്രണ്ട്

SHARE THIS ON

മഞ്ചേശ്വരം: എന്‍മകജെ പഞ്ചായത്തിലെ ചവര്‍ക്കാട് സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ മുസ്തഫ (14) ക്ക്‌ നേരെ നടന്ന ആർഎസ്‌എസ്‌ അക്രമം അപലപനീയമാണെന്ന് പോപുലർ ഫ്രണ്ട്‌.
പോപുലർ ഫ്രണ്ട് മഞ്ചേശ്വരം ഡിവിഷൻ സെക്രട്ടറി അലി മിയാപദവിന്റെ നേത്രത്വത്തിലുള്ള സംഘം വിദ്യാർത്ഥിയെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു.

മേഖലയിൽ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ ആർഎസ്‌എസ്‌ നിരന്തരമായി ആക്രമണം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നു. ബായാറിലെ പള്ളി ഇമാമിനെ ആക്രമിച്ച കേസുകളിൽ അടക്കം ആർഎസ്‌എസ്‌ ക്രമിനൽ സംഘം രക്ഷപ്പെടുന്ന കാഴ്ചയാണ് നമ്മൾ കണ്ട് വരുന്നത്.
ഇപ്പോൾ വീട്ടിൽ കയറി വിദ്യാർത്ഥിയെ ആക്രമിക്കുകയും ചെയ്തിരിക്കുന്നു.
ഇത് അതീവ ഗൗരവമുള്ള കുറ്റകൃത്യം ആണ്.
ഇത് പോലുള്ള ആക്രമണങ്ങള്‍ നടത്തി അതുവഴി പ്രദേശത്തെ സമാധാനാന്തരീക്ഷം തകർത്തു മുതലെടുപ്പ് നടത്താനുള്ള ആർഎസ്‌എസ്‌ ഗൂഢാലോചനയുടെ ഭാഗമാണോ ഇത്തരം ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം പ്രവർത്തനം ആർഎസ്‌എസ്‌ ആവർത്തിക്കുകയാണെങ്കിൽ കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും, ഇത്തരം ക്രിമിനലുകളുടെ കലാപ ശ്രമങ്ങളിൽ പൊതുജനങ്ങൾ ജാഗരൂകരാകണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!