ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് കൊച്ചിയിൽ 101 രൂപ 82 പൈസ

കൊച്ചി> ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. രാജ്യാന്തരവിപണിയിൽ എണ്ണവില കുറഞ്ഞപ്പോഴാണ് കേന്ദ്രം ഇവിടെ വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കുന്നത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 101 രൂപ 82 പൈസയും ഡീസലിന് 94രൂപ 77പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 82 പൈസയും ഡീസലിന് 96രൂപ 71 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 102 രൂപ 26പൈസയുമാണ്. ഡീസലിന് 96 രൂപ 03 പൈസയുമായി.

