KSDLIVENEWS

Real news for everyone

ക്ലീൻ കാസർകോട് : തെരുവോര കച്ചവടക്കാരെ നീക്കം ചെയ്യുന്നു

SHARE THIS ON

വിദ്യാനഗർ : നഗര ശുചീകരണത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു . വിദ്യാനഗർ ബി സി റോഡ് ജംഗ്ഷൻ മുതൽ ഉളിയത്തടുക്ക റോഡ് ജംഗ്ഷൻ വരെയുള്ള തെരുവു കച്ചവടക്കാരെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിലാണ് നീക്കിയത് . മിനിഞ്ഞാന്നും ആരോഗ്യ വിഭാഗം ജീവനക്കാർ ഇതേ സ്ഥലത്തെത്തുകയും മുഴുവൻ തെരുവോര കച്ചവടക്കാരോടും പിന്തിരിയാൻ അറിയിക്കുകയും ചെയ്തിരുന്നു . മുനിസിപ്പാലിറ്റിയിലെ എല്ലാ പ്രധാന റോഡു സൈഡുകളിലും ക്ലീൻ കാസർകോട് പരിപാടി നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു . ഇന്നലെ തെരുവോര വ്യാപാരികളെ ഒഴിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഒഴിപ്പിച്ച സ്ഥലത്ത് ഇനിയും വ്യാപാരം നടത്തുന്നവരുടെ വ്യാപാര സാധനങ്ങൾ കണ്ടുകെട്ടുകയും അവർക്കെതിരെ നിയമ നടപടിയെടുക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു . കാസർകോട് ടൗണിലും ക്ലീൻ ഡ്രൈവ് തുടങ്ങുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!