MUS ജില്ലാ വാർഷിക കൗൺസിലും മഹാന്മാരുടെ അനുസ്മരണവും നാളെ; ശൈഖുനാ കെ.കെ ഉസ്താദ് സംബന്ധിക്കും

കാസറഗോഡ്: ജാമിഅ സഅദിയ്യ അറബിയ ശരീഅത്ത് കോളോജ് പൂർവ്വ വിദ്യാർത്ഥികളായ സഅദി,അഫ്ളലി പണ്ഡിതന്മാരുടെ സംഘടന മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ
(എം.യു.എസ് ) ജില്ലാ വാർഷിക കൗൺസിലും ശൈഖുനാ നിബ്രാസുൽ ഉലമാ,കൻസുൽ ഉലമാ,താജുൽ ഫുഖഹാഅ് എന്നീ മഹാന്മാരുടെ അനുസ്മരണവും നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ജില്ലാ സുന്നീ സെന്ററിൽ നടക്കും മുഹ്യിദ്ദീൻ സഅദി ചേരൂറിന്റ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് റഫീഖ് സഅദി ദേലംപാടി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതം പറയും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ.പി ഹുസൈൻ സഅദി ഉത്ഘാടനം ചെയ്യും.എം.യു.എസ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി പാറപള്ളി ഇസ്മാഈൽ സഅദി വിഷയാവതരണം നടത്തും ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് സഅദി കൊട്ടില പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.
തുടർന്നു നടക്കുന്ന അനുസ്മരണ സംഗമത്തിന് ജാമിഅ സഅദിയ്യ സദർ മുദരിസ് ശൈഖുനാ ഉസ്താദ് ഹുസൈൻ ബാഖവി വയനാട് നേതൃത്വം നൽകും.
കോവിഡ് കാലാത്ത് രോഗികളെ പരിചരിച്ചും മരണമടഞ്ഞ മയ്യിത്തുകൾ ഇസ്ലാമികാചാരപ്രകാരം സംസകരിച്ചും മാതൃകാ പ്രവർത്തനം നടത്തിയ എസ്.ജെ.എം ജില്ലാ പ്രസിഡണ്ടും എം.യു.എസ് ഉപാധ്യക്ഷനുമായ ഗുരുക്കൾ അഷ്റഫ് സഅദി ആരിക്കാടിയെ ശൈഖുനാ കെ.കെ ഉസ്താദിന്റ നേതൃത്വത്തിൽ ആദരിക്കും.
എം.യു.എസ് കേന്ദ്ര നേതാക്കളായ കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി,ചിയ്യൂർ അബ്ദുല്ല സഅദി, ആശംസ പ്രസംഗം നടത്തും. ജില്ലാ സാരഥികളായ ബാരിക്കാട് അബ്ദുൽ ഖാദർ സഅദി,ഹസൻ സഅദി മള്ഹർ,
അഹ്മദ് സഅദി ചെങ്കള,നൗഫൽ സഅദി ഉദിനൂർ,
അഷ്റഫ് സഅദി ആരിക്കാടി,ബഷീർ സഅദി ചെറൂണി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സമാപന ഖത്തം ദുആ മജ്ലിസിന് സയ്യിദ് സൈഫുള്ള സഅദി അൽബുഖാരി,സയ്യിദ് യാസീൻ സഅദി അൽബുഖാരി നേതൃത്വം നൽകും. പത്ത് മണിക്ക് ആരംഭിക്കുന്ന വാർഷിക കൗൺസിലിൽ ജില്ലയിലെ ഒമ്പതു സോണുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം സഅദി,
അഫ്ളലി പണ്ഡിന്മാരും തുടർന്ന് നടക്കുന്ന അനുസ്മരണ സംഗമത്തിൽ മുന്നൂറിൽപരം സഅദി,അഫ്ളലി പണ്ഡിതന്മാരും സംബന്ധിക്കും.

