മുസ്ലിം യൂത്ത് ലീഗ് മലബാര്‍ സമരസ്മൃതി യാത്ര നാളെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഒരുക്കങ്ങൾ പൂര്‍ത്തിയായി

കാഞ്ഞങ്ങാട് : ചരിത്രത്തോട് നീതി പുലര്‍ത്തുക എന്ന പ്രമേയത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന മലബാര്‍ സമര സ്മൃതി യാത്രയ്ക്ക് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് തെക്കേപ്പുറത്ത് വെച്ച് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി. ജാഫർ ഫ്ളാഗോഫ് ചെയിത് ഉദ്ഘാടനം ചെയ്യും. ജാഥക്ക് മുമ്പിൽ മലബാറിലെ പഴയ വേഷമായ കള്ളിമുണ്ടും വെള്ള ബനിയനും അരപ്പട്ടയും ധരിച്ച ജില്ലാ,മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ അണിനിരക്കും, പുതിയക്കോട്ട മാന്തോപ്പിൽ സമാപ്പിക്കുന്ന സ്മൃതിയാത്ര മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും ഇബ്രാഹിം പള്ളങ്കോട് അഭിസംബോധനം ചെയ്ത് സംസാരിക്കും മണ്ഡലം പ്രസിഡണ്ട് സന മാണിക്കോത്ത് അധ്യക്ഷത വഹിക്കും ജനറൽ സെക്രട്ടറി ആസിഫ് ബല്ല സ്വാഗതവും ട്രഷറർ ഷാനവാസ് കാരാട്ട് നന്ദിയും പറയും. മുസ്ലിം ലീഗിന്റെയും അനുബന്ധ പോഷക സംഘടന നേതാക്കൾ സംബന്ധിക്കും

