KSDLIVENEWS

Real news for everyone

അഭിഷേക് നിഥിനയുടെ കഴുത്തിന് കുത്തിപ്പിടിച്ചു കിടത്തി; പിന്നെ കണ്ടത് ചോര ചീറ്റുന്നത്’…

SHARE THIS ON

കോട്ടയം∙ പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിഥിനമോളും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന്‍. പെട്ടെന്ന് അഭിഷേക്, നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു.

പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാർഥിനിയെ പാലായില്‍ സഹപാഠി കഴുത്തറുത്ത് കൊന്നു
“ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യൻ കൈ തുടച്ച് പരിസരത്തെ കസേരയിൽ കയറി ഇരുന്നു. ഉടൻ തന്നെ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്”- സെക്യുരിറ്റി പറഞ്ഞു.

അഭിഷേക് ബൈജുവും നിഥിനമോളും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. ഇന്ന് പരീക്ഷയ്ക്ക് വേണ്ടി എത്തിയതാണ് ഇരുവരും. രാവിലെ 9.30 മുതൽ 12.30 വരെയാണ്. പരീക്ഷ. എന്നാൽ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!