KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പേർക്ക് കോവിഡ്; 234 മരണം; 2.73 ലക്ഷം മാത്രം സജീവ കേസുകൾ

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25,455 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 87.86 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിലവില്‍ രാജ്യത്ത് 2.73 ലക്ഷം സജീവ കേസുകളാണുള്ളത്. 197 ദിവസത്തിനിടയില്‍ ആദ്യമായാണ് ചികിത്സയിലുള്ളവരുടെ എണ്ണം ഇത്രയധികം കുറയുന്നത്.


234 മരണമാണ് കോവിഡ് മൂലം രാജ്യത്ത് വെള്ളിയാഴ്ച സംഭവിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 4,48,573 ആയി ഉയര്‍ന്നു. കേരളത്തിലാണ് മരണ സംഖ്യ ആശങ്കയായി തുടരുന്നത്. 95 പേരാണ് മഹാമാരി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 69.33 ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 89.74 കോടി പേരാണ് രാജ്യത്ത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!