അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതി; കെ സുധാകരന് നേതാക്കളുടെ പിന്തുണ

അനധികൃത സ്വത്ത് സമ്ബാദന പരാതിയെ തുടര്‍ന്ന് കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ വിരോധം തീര്‍ക്കാനാണെങ്കില്‍ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന് അഭിപ്രായപ്പെട്ടു.
ഇതിനിടെ ബ്രണ്ണന്‍ കോളജ് വിവാദത്തിന്റെ തുടര്‍ച്ചയായാണ് അന്വേഷണമെന്നും ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് കെ മുരളീധരന് എം പിയും പ്രതികരിച്ചു.
അനധികൃത സ്വത്ത് സമ്ബാദന പരാതിയെ തുടര്‍ന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സുധാകരന്റെ മുന്‍ ഡ്രൈവറുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിരുന്നു. വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടി.

