അനധികൃത സ്വത്ത് സമ്ബാദനക്കേസ്; വേട്ടയാടല്‍ തുടരുന്നു, ഏത് അന്വേഷണത്തെയും നേരിടും: കെ സുധാകരന്

അനധികൃത സ്വത്ത് സമ്ബാദനകേസില്‍ വിശദീകരണവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് സുധാകരന് പ്രതികരിച്ചു തനിക്കെതിരെയുള്ള വേട്ടയാടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സത്യാവസ്ഥ പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി അറിയാതെ ഇക്കാര്യത്തില്‍ ഒന്നും നടക്കില്ലെന്നും കെ സുധാകരന് വിശദീകരിച്ചു.
അനധികൃത സ്വത്ത് സമ്ബാദന പരാതിയെ തുടര്‍ന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. സുധാകരന്റെ മുന്‍ ഡ്രൈവറുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടി.
കെ കരുണാകരന് ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്ബാദനത്തിലും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെ സുധാകരന് എംപി ആയതുകൊണ്ട് തന്നെ കേസ് രജിസ്റ്റര്‍ അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് വിജിലന്‍സ് എസ്പിയുടെ നേതൃത്തിലാണ് അന്വേഷണം.
അതിനിടെ വി എം സുധീരനുമായി എഐസിസി നേതൃത്വം സംസാരിച്ചിട്ടുണ്ടെന്ന് കെ സുധാകരന് പറഞ്ഞു. വിഷയം പരിഹരിക്കാന്‍ വി എം സുധീരന് താത്പര്യമുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

