സമാധാന നൊബേൽ രണ്ട് മാധ്യമ പ്രവർത്തകർക്ക്

സ്റ്റോക്ക്ഹോം| 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു. മാധ്യപ്രവര്‍ത്തകരായ ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഇരുവര്‍ക്കും പുരസ്‌കാരം നല്‍കിയത്. ഫിലിപ്പീന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സി.ഇ. ഒയാണ് സി.എന്‍.എന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ റെസ്സ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ ഫിലിപ്പീന്‍സില്‍ ആറു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.
റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററര്‍ ഇന്‍ ചീഫാണ് ദിമിത്രി മുറടോവ്. സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.
സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ കൊവിഡ് പോസിറ്റീവ്; സാമ്ബിളുകള്‍ പരിശോധിച്ചത് 95,510
‘തിരികെ സ്‌കൂളിലേക്ക്’; മാര്‍ഗരേഖ പുറത്തിറക്കി
ആര്യന്‍ ഖാന് ജാമ്യമില്ല; എട്ട് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറും; 18,000 കോടി രൂപക്ക്
സമാധാനത്തിനുള്ള നൊബേല്‍ മാധ്യപ്രവര്‍ത്തകരായ മരിയ റെസ്സക്കും ദിമിത്രി മുറടോവിനും
യുപിയില്‍ പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയ ആള്‍ വെടിയേറ്റ് മരിച്ചു

