KSDLIVENEWS

Real news for everyone

വിമാനത്തിനുള്ളിൽ ഫോട്ടോയെടുക്കുന്നതിന് കർശന വിലക്കുമായി ഡി ജി സി എ

SHARE THIS ON

ന്യൂഡല്‍ഹി| വിമാനയാത്രയില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന ഉത്തരവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി ജി സി എ). യാത്രക്കിടയില്‍ ഒരു തരത്തിലുള്ള ഫോട്ടോഗ്രഫിയും അനുവദിക്കാനാകില്ല. ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഛണ്ഡീഗഢ്-മുംബൈ വിമാനയാത്രക്കിടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന് ഡി ജി സി എ വ്യക്തമാക്കി. വിമാന കമ്ബനികള്‍ നിയമം ലംഘിച്ചാല്‍ ആ റൂട്ടില്‍ അവര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തും. നിയമ ലംഘനത്തില്‍ വിമാന കമ്ബനി നടപടി സ്വീകരിച്ചെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളുവെന്നും ഡി ജി സി എ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!