പുറത്ത് പ്രതിഷേധം , അകത്ത് ചോറൂണ് ; സുഹൃത്തിന്റെ കുഞ്ഞിന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ

മലപ്പുറം: വീടിന് പുറത്ത് പ്രതിഷേധങ്ങള്‍ കൊടുമ്ബിരി കൊണ്ട സമയത്ത് മന്ത്രി കെ.ടി. ജലീലിന്റെ വീട്ടില്‍ ഒരു ചടങ്ങ് നടന്നു. ഒരു ചോറൂണ് ചടങ്ങ്. കാവും പുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും മകന് കെടി ജലീല്‍ ചോറു നല്‍കി, പേര് ചൊല്ലി വിളിച്ചു, ആദം ഗുവേര.
ജലീലുമായി അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീല്‍ തന്നെ നടത്തണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു. വിവാദം കൊടുമ്ബിരിക്കൊള്ളുന്നതൊന്നും ഇതിനെ ബാധിച്ചില്ലെന്ന് രഞ്ജിത്തും കുടുംബവും പറയുന്നു.
‘ മന്ത്രി ക്വാറന്റൈനില്‍ ആയത് കൊണ്ടാണ് ചടങ്ങ് നീണ്ടു പോയത്. ഇന്ന് ചോറൂണ്‍ നടത്തണം എന്ന് കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്

