KSDLIVENEWS

Real news for everyone

കെപിസിസി ഭാരവാഹി പട്ടികയില്‍ അതൃപ്തിയറിയിച്ച്‌ എ.വി ഗോപിനാഥ്; കേഡറായതുകൊണ്ടാകാം മാറ്റിനിര്‍ത്തിയതെന്ന് പരിഹാസം

SHARE THIS ON

കോണ്‍ഗ്രസിലെ സെമി കേഡര്‍ സംവിധാനത്തെ പരിഹസിച്ച് എ വി ഗോപിനാഥ്. നേരത്തെ തന്നെ കേഡറായവരെ സെമി കേഡറാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേഡര്‍ ആയതുകൊണ്ടാകാം തന്നെ മാറ്റിനിര്‍ത്തിയതെന്ന് പരിഹസിച്ച എ വി ഗോപിനാഥ് കെപിസിസി ഭാരവാഹി പട്ടികയിലും അതൃപ്തി വ്യക്തമാക്കി.

‘പെരിങ്ങോട്ടുകുറിശ്ശിയിലെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഷാഫി പറമ്പില്‍ പിരിച്ചുവിട്ടെന്നത് തമാശയാണ്. ഷാഫിയെ ഇവിടെ കണ്ടിട്ടേയില്ല, നേതാക്കളുടെ പാദസ്പര്‍ശം ഏല്‍ക്കാത്തതിനാല്‍ പെരിങ്ങോട്ടുകുറിശ്ശി ധന്യമാണ്. കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ കെപിസിസി പട്ടികയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചയാളാണ് ഞാന്‍. ആ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങള്‍ അന്വേഷിക്കാന്‍ താത്പര്യമില്ല. രാഷ്ട്രീയ രംഗത്ത് വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ളയാളാണ് കെ സുധാകരന്‍. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ എന്റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ബാധിക്കരുതെന്ന് നിര്‍ബന്ധമാണ്’. എ വി ഗോപിനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!