സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
ബത്തേരി മൂലങ്കാവ് ബാങ്ക് ജീവനക്കാരനായിരുന്ന ശശി (46) ആണ് മരിച്ചത്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബത്തേരി മൂലങ്കാവ് ബാങ്ക് ജീവനക്കാരനായിരുന്ന ശശി (46) ആണ് മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ആഗസ്റ്റ് 22 നാണ് കോവിഡ് പോസിറ്റീവ് ആയി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ അന്നുതന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശക്തമായ ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍െറ അനുമതിയോടെ പ്ലാസ്മ തെറാപ്പിയും നല്കുകയുണ്ടായി. സെപ്റ്റംബര്‍ രണ്ടാം തീയതി നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയായിരുന്നു. സെപ്തംബര്‍ 7 മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടു കൂടിയാണ് ജീവന് നിലനിര്‍ത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

