KSDLIVENEWS

Real news for everyone

അമ്മ സെല്‍ഫിയെടുത്തു; കുഞ്ഞിനെ കടലെടുത്തു: കാണാതായത് രണ്ടര വയസുകാരനെ

SHARE THIS ON

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍, മകന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളുമായി സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് വഴുതിപ്പോയ രണ്ടര വയസുകാരനെ തിരയില്‍പ്പെട്ട് കാണാതായി. തൃശൂര്‍ പൂതല്‍ചിറ പുതിയ പറമ്ബില്‍ ലക്ഷ്മണന്‍-അനിത മോള്‍ ദമ്ബതികളുടെ മകന്‍ ആദികൃഷ്ണയാണ് തിരയില്‍പ്പെട്ടത്. അനിത മോള്‍, അനിതയുടെ സഹോദരന്റെ മകന്‍ എന്നിവരെ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു രക്ഷപ്പെടുത്തി.

ഇന്നലെ ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. രണ്ട് ദിവസമായി, അനിത മോളും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരന്റെ മകനുമായി തൃശൂരില്‍ ഒരു കല്യാണത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജംഗ്ഷനില്‍ താമസിക്കുന്ന ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിന്റെ വീട്ടിലെത്തി.

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷം ബിനു വാഹനത്തില്‍ ഇവരുമായി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയ പാര്‍ക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടല്‍ തീരത്തേക്കു പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫീസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്തെത്തി.

ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിതമോള്‍ കുട്ടികളുമായി തീരത്തേക്ക് പോയി. ഈ സമയം കടല്‍ കടല്‍ പ്രക്ഷുബ്ദ്ധമായിരുന്നു. തീരത്ത് നിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ നാലുപേരും പെട്ടു. കരച്ചില്‍ കേട്ടെത്തിയ ബിനു രക്ഷിക്കുന്നതിനിടെ അനിതമോളുടെ കയ്യില്‍ നിന്ന് ആദി കൃഷ്ണതി വഴുതിപ്പോയി.

വിവരം അറിഞ്ഞെത്തിയ പൊലീസിനും ഫയര്‍ഫോഴ്സിനും മത്സ്യത്തൊഴിലാളികള്‍ക്കും കടലിലേക്ക് ഇറങ്ങാന്‍ വയ്യാത്ത സാഹചര്യമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറിന്റെ താക്കോല്‍ എന്നിവയും നഷ്ടമായി. സര്‍ക്കാര്‍ വിലക്കുകള്‍ ലംഘിച്ച്‌ ഉല്ലാസയാത്രയ്ക്ക് ആലപ്പുഴ ബീച്ചിലെത്തി പിഞ്ചു കുഞ്ഞിന് അപകടം സംഭവിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജലജ ചന്ദ്രന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!