KSDLIVENEWS

Real news for everyone

എം.വി ശ്രേയാംസ് കുമാർ രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു

SHARE THIS ON

ന്യൂഡൽഹി : കേരളത്തിൽനിന്നുള്ള രാജ്യസഭാംഗമായി എം.വി. ശ്രേയാംസ് കുമാർ സത്യപ്രതിജ്ഞ ചെയ്തു . തിങ്കളാഴ്ച 3.10 – ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് . എം.പി. വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ശ്രേയാംസ് കുമാർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് .18 രാജ്യസഭാംഗങ്ങളാണ് പുതിയതായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത് . തിരഞ്ഞെടുക്കപ്പെട്ട ചില എം.പിമാർ കഴിഞ്ഞ മാസം രാജ്യസഭ ചെയർമാന്റെ ചേംബറിൽ സത്യപ്രതിജ് ചെയ്തിരുന്നു . ബാക്കിയുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് . മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി , അംഗങ്ങളായിരുന്ന എം.പി വീരേന്ദ്രകുമാർ , അമർ സിങ് തുടങ്ങിയവരടക്കം 19 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് സഭാ നടപടികൾ ആരംഭിക്കുന്നത് . ഏതാനും ബില്ലുകളാണ് ഇന്ന് രാജ്യസഭ പരിഗണിക്കുന്നത് . ചോദ്യോത്തര വേളയും സ്വകാര്യ പ്രമേയങ്ങളും ഒഴിവാക്കുന്നതിനുള്ള പ്രമേയങ്ങൾ പൾഹാദ് ജോഷി അവതരിപ്പിക്കും . ഡെപ്യൂട്ടി ചെയർമാന്റെ തിരഞ്ഞെടുപ്പും ഇന്ന് സഭയിൽ നടക്കും . എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു ;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!