KSDLIVENEWS

Real news for everyone

ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക

SHARE THIS ON

നാട്ടുകാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു
ചെർക്കള – കല്ലടുക്ക റോഡിലെ എതിർത്തോട് മുതൽ എടനീർ വരെ ഭാഗം തകർന്നടിഞ്ഞിട്ട് വർഷങ്ങളായി. ദിവസവും നൂറുക്കണക്കിന് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ഈ റോഡ് പൊട്ടിപ്പൊളിഞ്ഞതു കാരണം കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. നാട്ടുകാർ നിരവധി സമരങ്ങൾ ചെയ്തതിന്റെ ഫലമായി ഉക്കിനടുക്ക മുതൽ നെല്ലിക്കട്ട വരെ ഭാഗികമായി പണി നടത്തി ഇപ്പോൾ പ്രവൃത്തി നിർത്തി വെച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇതിന്റെ പണി പുന: രാംരഭിച്ചില്ലെങ്കിൽ നാട്ടുകാർ സംഘടിതമായി ശക്തമായ സമരത്തിന് തയ്യാറാവുമെന്ന് മുന്നറിയിപ്പ് നൽകി. ഈ റോഡിന്റെ കാര്യത്തിൽ സർക്കാറും എം എൽ എയും ഉദ്യോഗസ്ഥരും കരാറുകാരനും ഒത്തുകളി കളിക്കുകയാണെന്നും അവർ ആരോപിച്ചു. റോഡ് ഉപരോധം, കലക്ടറേറ്റ് മാർച്ച്, നിരാഹാര സമരം തുടങ്ങി സമപരിപാടികൾ സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!