എയിംസ് കാസറഗോഡ് തന്നെ സ്ഥാപിക്കാൻ സർക്കാർ മുൻ കൈയെടുക്കണം – മസ്കറ്റ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി

മസ്കറ്റ് : കേന്ദ്ര സർക്കാർ കേരളത്തിലേക്ക് അനുവദിക്കുന്ന എയിംസ് കാസറഗോഡ് തന്നെ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്‍കയ്യെടുക്കണമെന്ന് മസ്കറ്റ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റേതു ജില്ലകളെ അപേക്ഷിച്ചും ആരോഗ്യരംഗത്തു കാസറഗോഡ് ജില്ല കാലങ്ങളായി അവഗണന നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. അതിർത്തി ജില്ല ആയതു കൊണ്ട് തന്നെ കാസറഗോഡ്കാരുടെ ആരോഗ്യ പ്രശ്നങ്ങളെ കൂടുതലായും അയൽ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖല ചൂഷണങ്ങൾക്ക് വിധേയമാക്കുകയാണ്. നമ്മുടെ ജില്ലയുടെ ആരോഗ്യ മേഖലയിലുള്ള അപര്യാപ്തത അയൽ സംസ്ഥാനങ്ങൾക്ക് അവസരമായി മാറുകയും അതുവഴി നമ്മുടെ സമ്പത്തിൻറെ വലിയൊരു ഭാഗം അവിടങ്ങളിലുള്ള ആരോഗ്യ മേഖലയിൽ ചെലവഴിച്ചു കൊണ്ടിരിക്കുകയുമാണ്. അതിനൊരു ശാശ്വത പരിഹാരമെന്ന നിലക്ക് എയിംസ് കാസറഗോഡ് തന്നെ സ്ഥാപിക്കേണ്ടിയിരിയ്ക്കുന്നുആരോഗ്യ രംഗത്ത് സ്വയം പര്യാപ്തത നേടിയ കോഴിക്കോട് ജില്ലയിൽ എയിംസ് സ്ഥാപിക്കാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന്
മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാസറഗോഡ് എയിംസിനായി പോരാടുന്ന കർമ്മ സമിതിക്കും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും പ്രത്യേകിച്ച് ഇതിന് വേണ്ടി വളരെ ഏറെ പരിശ്രമിക്കുന്ന പ്രവാസി വ്യവസായി നാസർ ചെർക്കളത്തിനും പരിപൂര്‍ണ്ണ പിന്തുണ അർപ്പിക്കുന്നതായും
മസ്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹനീഫ് ബദ്രിയ ചൗക്കി ,ജനറൽ സെക്രട്ടറി ഫവാസ് ആനബാഗിലു ,
ട്രഷർ റഷീദ് ചൂരി, എന്നിവർ അറിയിച്ചു….
ഹനീഫ് ബദ്രിയയയുടെ അധ്യക്ഷതയിൽ ഉപദേശക സമിതി ചെയർമാൻ അബ്ദുൽ ഖാദർ ഹാജി ചെമ്പരിക്ക ഉത്ഘാടനം ചെയ്തു. നവാസ് ചെങ്കള,അബ്ദുല്ല കമ്പാർ,സിദ്ദീഖ് ഒമാൻ ,അശ്രഫ് പാലസ്, ഹംസ കമ്പാർ,അശ്രഫ് മാളിക ,ഗഫൂർ ബെവിഞ്ച,യൂനുസ് പട്ല അസ്ലം എരിയാൽ തുടങ്ങിയവർ സംസാരിച്ചു. ഫവാസ് ആനബാഗിൽ സ്വാഗതവും റസാഖ് മയ്യള നന്ദിയും പറഞ്ഞു.

