KSDLIVENEWS

Real news for everyone

തിരക്കാണ്, ട്രോൾ ശ്രദ്ധിക്കാൻ സമയമില്ല; മിന്നൽ സന്ദർശനം തുടരും: മുഹമ്മദ് റിയാസ്

SHARE THIS ON

തിരുവനന്തപുരം ∙ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം തന്റെ മിന്നൽ സന്ദർശനം തുടരുമെന്നും വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും മന്ത്രി മുഹമ്മദ് റിയാസ്. രാവിലെ മുതൽ വൈകിട്ടു വരെ ജോലിത്തിരക്കായതിനാൽ ട്രോളുകൾ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല. വടകര റെസ്റ്റ് ഹൗസിൽ മന്ത്രി നടത്തിയ മിന്നൽ പരിശോധന ട്രോളുകൾക്കു വിഷയമായതിനെക്കുറിച്ചായിരുന്നു പ്രതികരണം.
വടകര റെസ്റ്റ് ഹൗസിൽ നടത്തിയ മിന്നൽ സന്ദർശനത്തിൽ മന്ത്രി മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു. തുടർന്ന് മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!