പ്രൈമറി ക്ലാസ് വിദ്യാർഥികൾക്ക് മികച്ച പരിഗണന: മന്ത്രി ശിവൻകുട്ടി

ചെറുവത്തൂർ ∙ കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കി അവരെ ഏറ്റവും നല്ല മിടുക്കൻമാരായി വളർത്തിയെടുക്കുക എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിന്റെ ഭാഗമായി മുന്തിയ പരിഗണന നൽകാൻ പോകുന്നത് പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണെന്നും ഇതിനായി നല്ല ട്രെയിനിങ് ലഭിച്ച അധ്യാപകരെ പ്രൈമറി ക്ലാസുകളിൽ നിയമിക്കാനാണ് ഉദ്ദശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പിലിക്കോട് ഗവ.യുപി സ്കൂളിനു വേണ്ടി 1.75കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ശിവൻകുട്ടി. എം.രാജഗോപാലൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാട് റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം നിർമിച്ച കരാറുകാരനെ മുൻ എംഎൽഎ കെ.കുഞ്ഞിരാമൻ ചടങ്ങിൽ ആദരിച്ചു.
കാഞ്ഞങ്ങാട് മേലാങ്കോട് എ.സി കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂൾ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി ക്യാംപസ് എന്നിവ മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞങ്ങാട് മേലാങ്കോട് എ.സി കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂൾ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി ക്യാംപസ് എന്നിവ മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് അംഗം എം.മനു, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി.പുഷ്പ, ജില്ല പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ പി.ദിലീപ് കുമാർ, ചെറുവത്തൂർ എഇഒ കെ.ജി.സനൽഷാ, പിടിഎ പ്രസിഡന്റ് കെ.സുമേശൻ, മദർ പിടിഎ പ്രസിഡന്റ് എം.കെ.അനിത, പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
‘മടിക്കൈ മേക്കാട്ട് ജിവിഎച്ച്എസ്എസിന് പുതിയ കെട്ടിടം നിർമിക്കും’
മേക്കാട്ട് ∙ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മടിക്കൈ മേക്കാട്ട് ജിവിഎച്ച്എസ്എസിനു പുതിയ കെട്ടിടം അനുവദിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.അബ്ദുൽ റഹ്മാൻ,
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശൻ, കാസർകോട് ഡിഡിഇ, കെ.വി.പുഷ്പ, മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ പത്മനാഭൻ, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ സി.പ്രഭാകരൻ, എം.രാജൻ, കെ.വി.കുമാരൻ, കാഞ്ഞങ്ങാട് ഡിഡിഇ, വി.വി.ഭാസ്കരൻ, ഹൊസ്ദുർഗ് എഇഒ, ഒ.ടി.ഗണേഷ് കുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ പി.ദീലീപൻ, സ്കൂൾ പ്രധാനാധ്യാപകൻ പി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഗവ. വെൽഫെയർ യുപി സ്കൂൾ കെട്ടിടം ഉദ്ഘാടനം
ചെറുവത്തൂർ ∙ ഗവ.വെൽഫെയർ യുപി സ്കൂളിന് വേണ്ടി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. എം.രാജഗോപാലൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, ജില്ല പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി.പുഷ്പ, ചെറുവത്തൂർ എഇഒ കെ.ജി.സനൽഷാ, സംഘാടക സമിതി കൺവീനർ പി.മാധവൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.

