KSDLIVENEWS

Real news for everyone

മൈക്രോ ഇറിഗേഷൻ പദ്ധതി കാസർകോടിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

SHARE THIS ON

കുടുപ്പം കുഴി ∙ ഭൂഗർഭ ജലം താഴ്ന്നുപോകുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയായ മൈക്രോ ഇറിഗേഷൻ പദ്ധതിയിൽ കാസർകോടിന് പ്രത്യേക പരിഗണന നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുടുപ്പം കുഴി വിസിബി കം ഫുഡ്ബ്രിജിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള ക്ഷാമം നേരിടുന്ന ബദിയടുക്ക പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സർക്കാർ പദ്ധതിയായി ജലജീവൻ മിഷനിൽ ഉൾപ്പെടുത്തുമെന്നും പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും മന്ത്രി പറ‍ഞ്ഞു എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു.

ചെറുകിട ജല സേചന വിഭാഗം അസിസ്റ്റ‌ന്റ് എക്സിക്യൂട്ടിവ് എഇ പി.രത്നാകരൻ, പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത, ജില്ലാ പഞ്ചായത്ത് അംഗം ശൈലജ ഭട്ട്, ബ്ളോക്ക് പഞ്ചായത്ത് അംഗം ജയന്തി, പഞ്ചായത്ത് അംഗം ഹമീദ് പള്ളത്തടുക്ക, ചെറുകിട ജലസേചന വിഭാഗം കാസർകോട് ഡിവിഷൻ എൻജിനീയർ പി.ടി.സ‍ഞ്ജീവ്,‌ ചെറുകിട ജലസേചന വിഭാഗം കാസർകോട് ഡിവിഷൻ എഇ ടോണി മാത്യു,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ജഗന്നാഥഷെട്ടി, കുഞ്ചാർ മുഹമ്മദ് ഹാജി,മാഹിൻ കേളോട്ട്,ഹരീഷ് നാരംപാടി,കുര്യാക്കോസ് പ്ളാപറമ്പിൽ,,വി.കെ.രമേശൻ,ടിമ്പർ മുഹമ്മദ്,സത്താർ കുടുപ്പംകുഴി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!